Latest NewsIndiaNews

പുതിയ കാൻസർ പോളിസിയുമായി എൽ.ഐ.സി

ചെന്നൈ: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പ്രഖ്യാപിച്ചു. 10 ലക്ഷം മുതൽ 50 ലക്ഷം രൂപവരെയാണ് ആരോഗ്യ പരിരക്ഷാ പോളിസി.

20 നും 65 നും ഇടയിൽ പ്രായമുള്ളവർക്കായി ക്യാൻസർ കവർ പോളിസി അവതരിപ്പിച്ചു. ഇത് നോൺ-ലിങ്ക്ഡ് പ്ലാനാണ്. മാത്രമല്ല ഓരോ വർഷവും അർദ്ധവാർഷിക പ്രീമിയം പെയ്മെന്റ് ഓപ്ഷനുകളുമായി അടയ്ക്കാൻ സാധിക്കും. പ്രാഥമിക ഘട്ടത്തിലോ ഇടയ്‌ക്കോ വച്ച് അർബുദം ബാധിച്ചാൽ പോളിസി കാലാവധിക്കനുസരിച്ച് നിശ്ചിത ആനുകൂല്യങ്ങൾ നൽകപ്പെടും.

10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സം അഷ്വേർഡ് ലഭിക്കും. എൽഐസി സൗത്ത് സോൺ സോണൽ മാനേജർ ആർ. തമോധരനാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button