Latest NewsNewsIndia

പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്നു കാരണം വെളിപ്പെടുത്തി ഗ്യാംഗ് തലവന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്നു കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് നേതാവിനെ വകവരുത്തിയെന്നാണ് പഞ്ചാബില്‍ ഒളിവില്‍ പോയ ഗ്യാംഗ് തലവന്റെ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ 30 ന് കൊല്ലപ്പെട്ട പഞ്ചാബിലെ ഹിന്ദു സംഘര്‍ഷ് സേനാ തലവന്‍ വിപിന്‍ ശര്‍മ്മയുടെ ഘാതകനും പിടികിട്ടാപ്പുള്ളിയുമായ സരജ് സിംഗ് സന്ധു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചതായിരുന്നു ഇക്കാര്യം.

കൃത്യം മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും പ്രതികാര ലക്ഷ്യം മാത്രമാണുള്ളതെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും പറഞ്ഞു. തന്റെ ഗ്യാംഗുകള്‍ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യുന്നുള്ളതിനാല്‍ കേസിനെക്കുറിച്ചും തന്നെക്കുറിച്ചും അനാവശ്യമായി കമന്റു ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. മുഖം മറച്ച്‌ എത്തുന്ന സരജും കൂട്ടരും ശര്‍മ്മയ്ക്ക് നേരെ വെടിയുണ്ട വര്‍ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.

ശര്‍മ്മ കൊല്ലപ്പെട്ട ദിവസം ശുഭത്തിന്റെ ഗ്യാംഗില്‍ അംഗമായ അമൃത്സര്‍ ജയിലിലുള്ള ഒരു കുറ്റവാളിക്ക് സരജിന്റെ നമ്പര്‍ വാട്സ്‌ആപ്പില്‍ രാത്രി 9 മണിക്ക് കിട്ടിയിരുന്നു. വിളിച്ചപ്പോള്‍ ശുഭമായിരുന്നു ലൈനില്‍. തങ്ങള്‍ തന്റെ പിതാവിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ശര്‍മ്മയെ ഇല്ലാതാക്കിയെന്നു പറഞ്ഞു. തന്റെ പിതാവിനെ കൊലപ്പെടുത്താന്‍ സിമ്രാന്‍ജിത്തിന് ശര്‍മ്മ മൂന്ന് ലക്ഷം രൂപ നല്‍കിയെന്നും ഇതില്‍ ഒന്നര ആയുധം വാങ്ങാനും ബാക്കി ഒന്നര കുറ്റം ഒളിക്കാനുമാണെന്ന് പറഞ്ഞു. അതേസമയം തന്റെ പിതാവിന് ശത്രുക്കളായി ആരുമില്ലെന്നാണ് വിപിന്‍ ശര്‍മ്മയുടെ മകന്‍ ജന്നത്ത് ശര്‍മ്മര്‍ പറഞ്ഞത്. കൊലപാതകത്തിന് കൂട്ടു നിന്നെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ച സരജിന്റെ മാതാവ് സുഖ്രാജ് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മകനേയും മറ്റ് ക്രിമിനലുകളെയും അമൃത്സറിന് സമീപത്തേക്ക് കയറ്റിവിട്ടെന്നാണ് കേസ്. ഇവര്‍ക്ക് പിന്നീട് ജാമ്യം നല്‍കി പുറത്തു വിട്ടു. സരജിന്റെ ഏറ്റവും അടുത്ത അനുയായി ശുഭത്തിന്റെ പിതാവ് ബല്‍ജീന്ദര്‍ സിംഗിനെ കൊലപ്പെടുത്തിയത് സിമ്രാന്‍ജിത് സിംഗ് ആയിരുന്നു. സരജും കൂട്ടരും പ്രതികാരം ചെയ്ത ശര്‍മ്മയുടെ അടുപ്പക്കാരനാണ് സിമ്രാന്‍ജിത് സിംഗെന്നാണ് പോലീസ് ഭാഷ്യം. സരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പോലീസ് ഇന്റലിജന്‍സിന് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ് ഗൗരമായി എടുത്തിട്ടില്ലാത്ത പോലീസ് പ്രതി അറസ്റ്റിലാകും വരെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായി പറയാനാകില്ലെന്നാണ് നിലപാട് എടുത്തിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ പോകുന്നു.

”വിപിന്‍ശര്‍മ്മയെ കൊലപ്പെടുത്തിയത് ഞാന്‍ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അര്‍ഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഡാലോചന നടത്തിയതിന് പുറമേ ആയുധം കൊടുക്കുകയും ചെയ്തത് അയാളാണെന്നതാണ് തീരെ സഹിക്കാന്‍ പറ്റാത്ത കാര്യമാണ്.” അമൃത് സറിലെ ബട്ടാലാ റോഡിന് സമീപത്തെ ഭരത്നഗറില്‍ വെച്ച്‌ പട്ടാപ്പകലാണ് സംഘടനയുടെ അമൃത്സര്‍ ജില്ലാ പ്രസിഡന്റിനെ വെടിവെച്ചു കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സരജിനൊപ്പം ശുഭം സിംഗ്, ധര്‍മീന്ദര്‍ സിംഗ് എന്നിവരെയും പോലീസ് തെരയുന്നുണ്ട്. സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേര് പുറത്തു വിട്ടിട്ടില്ല. ”കൊലപാതകത്തെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും അമൃത്സര്‍ പോലീസില്‍ ജോലി ചെയ്തിരുന്ന തന്റെ കൂട്ടുകാരന്റെ അച്ഛനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം മാത്രമാണെന്നും സരജ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button