അഹമ്മദാബാദ്: പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ പുതിയ ഒളികാമറ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം ഹാര്‍ദിക് പട്ടേലിന്റെ ലൈംഗിക വീഡിയോയാണ് പുറത്തു വന്നത്. പുതിയ വീഡിയോയിൽ ഹാര്‍ദിക് പട്ടേലിന്റെ മദ്യപാന ദൃശ്യങ്ങളാണ് ഉള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന ഹാര്‍ദികിന്റെ ഒളികാമറ ദൃശ്യങ്ങൾ പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലായി മാറി. മദ്യം നിരോധിച്ച ഗുജറാത്തിലാണ് ഹാര്‍ദിക് പട്ടേൽ മദ്യപിക്കുന്നത്. ഇതാണ് വീഡിയോ തരംഗമാക്കാനുള്ള കാരണം.
വീഡിയോ പുറത്തു വിട്ട പ്രാദേശിക ചാനൽ പറയുന്നത് ഇത് പട്ടേല്‍ സമുദായത്തിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് നടന്ന മാര്‍ച്ച് നടത്തിയ ദിവസത്തെ ഒളികാമറ ദൃശ്യമാണെന്നാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാണ് ഹാര്‍ദികിന്റെ തീരുമാനം. വീഡിയോയുടെ ആധികാരികത ഇതു വരെ ഉറപ്പുവരുത്താനായിട്ട് സാധിച്ചിട്ടില്ല.
Post Your Comments