ആലപ്പോ: വടക്കന്‍ സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ വ്യോമാക്രമണം. തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 43 സാധാരണക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു.
ആക്രമണമുണ്ടായത് ആലപ്പോയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അത്താരിബ് നഗരത്തിലെ മാര്‍ക്കറ്റിലാണ്. മാര്‍ക്കറ്റ് ജനനിബിഡമായിരിക്കെയായിരുന്നു ആക്രമണം. അപകടത്തിൽ നൂറിലധികം കടകള്‍ തകര്‍ന്നു. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments