തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്ക്കാര കമ്മിഷന് ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന് രംഗത്ത്. കായല്‍ കൈയ്യേറ്റത്തില്‍ ആരോപണം നേരിടുന്ന മന്ത്രിക്കു എതിരെ രൂക്ഷമായ ഭാഷയിലാണ് വിഎസ് പ്രതികരിച്ചത്. രാജിവച്ചില്ലെങ്കില്‍ തോമസ് ചാണ്ടിയെ പിടിച്ചുപുറത്താക്കും എന്നാണ് വി.എസ് പറഞ്ഞത്. വി.എസും തോമസ് ചാണ്ടിക്കു എതിരെ രംഗത്തു വന്നതോടെ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ സമ്മര്‍ദം ഏറുകയാണ്.
Post Your Comments