
ബംഗളൂരു : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ..ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയുള്ള പരാമര്‍ശം കര്‍ണാടക രാഷ്ട്രീയത്തിലും ചര്‍ച്ചയായി
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ചുമതല കെ.സി. വേണുഗോപാലിനാണ്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് വേണുഗോപാലിനെതിരേ ബി.ജെ.പി. രംഗത്തെത്തിയത്.
അടുത്തവര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന വേണുഗോപാലിനേറ്റ തിരിച്ചടികൂടിയാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. കോണ്‍;ഗ്രസ് നേതാക്കള്‍ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും കമ്മിഷന്‍ റിപ്പോര്‍ട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പുറാലികളില്‍ ഉപയോഗിക്കുന്നുണ്ട്.
കര്‍ണാടകത്തിന്റെ പാര്‍ട്ടിചുമതലകളില്‍ നിന്ന് വേണുഗോപാലിനെ ഒഴിവാക്കല്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയ്യാറാകണമെന്ന് ബി.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു. ജുഡീഷ്യന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നേതാവിനെ മാറ്റാന്‍ കോണ്‍;ഗ്രസ് തയ്യാറാകണമെന്നും അല്ലെങ്കില്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പീഡനക്കുറ്റമാണ് വേണുഗോപാലിനെതിരേ ചുമത്തിയത്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരെക്കുറിച്ച് പറയാന്‍ ധാര്‍മികാവകാശമില്ല. കര്‍ണാടകത്തില്‍ നിന്ന് വേണുഗോപാലിനെ തിരിച്ചുവിളിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
എന്നാല്‍ വേണുഗോപാലിനെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. പരമേശ്വര പിന്തുണച്ചു. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും പരമേശ്വര പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ പിന്തുണയോടെ കേരളത്തിലെ സി.പി.എം സര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരേ കള്ളപ്രചാരണം നടത്തുകയാണ്. ആരോപണം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കമ്മിഷന് കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പുപ്രചാരണത്തിന് തുടക്കം കുറിച്ച കര്‍ണാടകത്തില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്് ചര്‍ച്ചയാക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം.
Post Your Comments