ന്യൂഡല്‍ഹി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു. എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്നു സ്വാതി. ഇപ്പോൾ എയര്‍ ഇന്ത്യ ആസ്ഥാനത്ത് ഇന്റഗ്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. നടപടി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. സ്വാതി എയര്‍ ഇന്ത്യയുടെ ബോയിംഗ് 787, 777 വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്നു.
എന്നാല്‍ അവരെ കഴിഞ്ഞ ഒരു മാസമായി ഇന്റഗ്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. പിതാവ് രാഷ്ട്രപതിയായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാതിയുടെ ഒപ്പവും നിയമിച്ചിരുന്നു. എയര്‍ ഹോസ്റ്റസ് ജോലി ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രയാസമായതിനാലാണ് സ്വാതിയെ ഇന്റഗ്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റിയത്.
Post Your Comments