ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയെ അയോഗ്യയാക്കണമെന്ന ഹരജിയിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സുപ്രധാന തീരുമാനം. ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 20 പ്രകാരം എം.പിയെ അയോഗ്യയായി പരിഗണിക്കേണ്ടതെന്നാണ് പരാതിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്.
മധ്യപ്രദേശിലെ ബി.ജെ.പി എം.പി റിതി പഥക്ക് സത്യപ്രതിജഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ സില പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നതായിരുന്നു പരാതിക്കു കാരണം. എന്നാൽ രാഷ്ട്രപതി ഇത് തള്ളി. മാര്‍ച്ച് 8നാണ് ഇതുസംബന്ധിച്ച് പരാതി രാഷ്ട്രപതിക്ക് പരാതിക്കാരന് നല്‍കിയത്.
മെയ് 24നാണ് റിതി രാജിവെക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. 29നാണ് റിതിയുടെ അപേക്ഷ സ്വീകരിക്കപ്പെട്ടത്. ഒരേസമയം, രണ്ട് ഔദ്യോഗിക പദവികള്‍ ഒരുമിച്ച് വഹിച്ചതിനാല്‍ എം.പിയെ അയോഗ്യയാക്കണം എന്നായിരുന്നു പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
Post Your Comments