മുംബൈ: കുഞ്ഞിനെ പാലൂട്ടുന്ന അമ്മയുടെ എതിര്‍പ്പവഗണിച്ച് പോലീസുകാരന്‍ റോഡരികിലെ കാര്‍ വലിച്ചുനീക്കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അനധികൃതമായി നിര്‍ത്തിയിട്ട കാര്‍ വലിച്ചുനീക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ അമ്മയും കുഞ്ഞും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യവുമായി പോലീസുകാരന്‍ രംഗത്തെത്തി.
ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച പോലീസുദ്യോഗസ്ഥനെയാണ് മഹാരാഷ്ട്ര പോലീസ് സസ്‌പെന്‍ഡ് ചെയ്തത്. കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ് ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് കാര്‍ പോലീസ് കെട്ടി വലിച്ച് കൊണ്ടു പോകുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പോലീസുദ്യോഹഗസ്ഥനായ ശശാങ്ക് റാണെയ്‌ക്കെതിരെ പോലീസ് നേതൃത്വം നടപടിയെടുത്തത്.
താന്‍ നിരപരാധിയാണെന്നും സംഭവം നാടകമായിരുന്നെന്നുള്ള വാദവുമായാണ് ശശാങ്ക് റാണെ ഞായറാഴ്ച രംഗത്തെത്തിയത്. അത് തെളിയിക്കാനുള്ള വീഡിയോ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. കാര്‍ വലിച്ചുനീക്കാന്‍ പോവുകയാണെന്ന് യുവതിയുടെ ഭര്‍ത്താവിനോട് പോലീസുകാരന്‍ പറയുകയും ഇരുവരും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയുമ്പോള്‍ വണ്ടിക്കകത്ത് ആരുമില്ലെന്ന് പുതിയ വീഡിയോയില്‍ വ്യക്തമാണ്. കാര്‍കെട്ടിവലിക്കാന്‍ തുടങ്ങുമ്പോഴാണ് പാലൂട്ടല്‍ നാടകം ആസൂത്രണം ചെയ്തുവെന്നാണ് റാണ പറയുന്നത്.
Post Your Comments