വാഷിങ്ടണ്‍: സ്വന്തം ഉദരത്തില്‍ ജനിച്ച മകനെയും മകളെയും വിവാഹം കഴിച്ച് കൂടെ ജീവിച്ച ഒരമ്മ. സംഭവം നടന്നത് അമേരിക്കയിലെ ഒക്കലഹോമയിലാണ്. 2016ലാണ് പരസ്പരം വിവാഹം കഴിച്ച 43കാരിയായ പെട്രീഷ്യ സ്പാനെയും മകള്‍ മിസ്ടി വെല്‍വറ്റിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ മിസ്ടിക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഉടന്‍ അമ്മയുടെ ശിക്ഷാവിധി പ്രഖ്യാപിക്കും. എന്നാല്‍ മകന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പെട്രീഷ്യയ്ക്ക് കുറേവര്‍ഷങ്ങള്‍ക്ക് മുമ്പെ തന്റെ മക്കളുടെ സംരക്ഷണാവകാശം നഷ്ടമായി. തുടര്‍ന്ന് ഇവരെ മുത്തശിയായിരുന്നു വളര്‍ത്തിയത്. ഇതിനിടയില്‍ 2008ല്‍ മകനുമായി കൂടുതല്‍ അടുത്ത പെട്രീഷ്യ 18 വയസുകാരനായ ഇയാളെ വിവാഹം കഴിച്ചു. എന്നാല്‍ അമ്മയുമായി വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ട മകന്‍ ഈബന്ധത്തില്‍ നിന്നും ഒഴിഞ്ഞു. തുടര്‍ന്നാണ് പെട്രീഷ്യ മകളുമായി അടുക്കുന്നതും ഇവര്‍ തമ്മിലുള്ള ബന്ധം വേറൊരു തരത്തില്‍ വളരുന്നതും.
അമ്മയും മകളും 2016 മാര്‍ച്ചില്‍ വിവാഹിതരായി. തുടര്‍ന്ന് ഇവര്‍ ആറ് മാസത്തിന് ശേഷം സെപ്തംബറില്‍ നടന്ന സ്വവര്‍ഗ രതിക്കാരുടെ സംഗമത്തില്‍ പങ്കെടുത്തതാണ് കുടുങ്ങാന്‍ കാരണം. അമ്മയുടെയും മകളുടെയും വഴിവിട്ട ബന്ധം മനസിലാക്കിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അമ്മയുമായി വിവാഹം കഴിക്കുന്നത് തെറ്റല്ലെന്നാണ് മാതാവ് തന്നെ തെറ്റിധരിപ്പിച്ചതെന്നാണ് മകള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
Post Your Comments