Latest NewsIndia

കാറിടിച്ച്‌ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

നോയിഡ: കാറിടിച്ച്‌ 28 വയസ് പ്രായമുള്ള ഗര്‍ഭിണിക്ക് ദാരുണാന്ത്യം. യുവതിയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റു. പതിനാല് വയസ്  തികയാത്ത പാര്‍ക്കിംഗ് ജീവനക്കാരന്‍ റിവേഴ്സ് എടുത്ത കാറാണ് ഇവരെ ഇടിച്ചത്. സെക്ടര്‍ 18ലെ മാര്‍ക്കറ്റിലേയ്ക്ക് ഇരുവരും പോകവെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ബറേലി സ്വദേശികളാണ് ഇരുവരും എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ നില്‍ക്കുന്നതിന് മുന്‍പ് രണ്ട് കാറുകള്‍ കൂടി ഡ്രൈവര്‍ ഇടിച്ച്‌ തെറിപ്പിച്ചിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button