ചെറുതോണി: ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കാൻ വന്നവരോട് അപമര്യാദയായി പെരുമാറിയ താൽക്കാലിക ജീവക്കാരിക്ക് സസ്പെൻഷൻ.ഇവരുടെ പെരുമാറ്റ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രശ്‌നം വഷളായത്.വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഇന്നലെ വൈകിട്ടു വരെ 12 ലക്ഷം പേർ കണ്ടു. 28000 ലൈക്കുകളും 92000 ഷെയറുകളും 8000 കമന്റുകളുമാണ് ലഭിച്ചത്.
വീഡിയോ ദൃശ്യങ്ങൾ ഡിഎംഒയുടെ ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാരി ജീന ജോർജിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.സ്ഥലത്തെ പ്രമുഖ പാർട്ടിയിലെ നേതാവിന്റെ ഭാര്യയാണ് സസ്പെൻഷനിലായ ജീവനക്കാരി.
Post Your Comments