തിരുവനന്തപുരം: ട്രെയിനിനടിയില്‍പ്പെട്ട് യാത്രകാരിക്ക് ദാരുണാന്ത്യം. വഞ്ചിനാട് ട്രെയിനില്‍ നിന്നു വീണ് തിരുവനന്തപുരം പുലയനാര്‍കോട്ട സ്വദേശിയായ ഗിരിജ (50)യാണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു അപകടം.
ശാന്ത എന്ന പേരുള്ള മറ്റൊരു സ്ത്രീക്കിപ്പം ചക്കുളത്തുകാവില്‍ ദര്‍ശനത്തിന് പോയിട്ട് മടങ്ങുകയായിരുന്നു ഗിരിജ. പേട്ട സ്റ്റേഷനില്‍ എത്തിയ ട്രെയിൻ സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വേഗത കുറച്ചു. ഈ സമയം ഗിരിജ ഇറങ്ങാന്‍ ശ്രമിച്ചപ്പോൾ സിഗ്നൽ മാറി ട്രെയിൻ മുന്നോട്ടെടുക്കുകയും കൈവഴുതി വണ്ടിക്കടിയില്‍ കുടുങ്ങുകയുമായിരുന്നു.
സിഗ്നല്‍ കിട്ടുന്നതുവരെ ട്രെയിന്‍ പിന്നോട്ടെടുക്കാനാകാതെ കുടുങ്ങി കിടന്നതിനാൽ അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടു.
Post Your Comments