ബംഗളൂരു: . കര്‍ണാടക ഹൈകോടതിയിൽ ജീവനക്കാരുടെ മൊബൈല്‍ ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജോലി സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഒൗദ്യോഗിക വൃത്തിക്കിടെ സ്വകാര്യ ആവശ്യത്തിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പ്രവര്‍ത്തി സമയം പാഴാക്കുന്നു. മറ്റ് ഉദ്യോഗസ്ഥർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കൂടാതെ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഒക്ടോബര്‍ 30ന് ഇറങ്ങിയ സർക്കുലറിൽ പറയുന്നു.
Post Your Comments