Latest NewsIndiaNews

യുവ വ്യവസായിയുടെ ജഡം ആഢംബരക്കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ആഗ്ര: യുവ വ്യവസായിയുടെ ജഡം ആഢംബരക്കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി കണ്ടെത്തി. കാര്‍ കിടന്നതിനു സമീപത്തെ വയലില്‍ നിന്ന് ഒഴിഞ്ഞ പെട്രോള്‍ കന്നാസുകളും, കാറിനുള്ളഇല്‍ നിന്ന് നിരവധി മദ്യകുപ്പികളും കണ്ടെടുത്തത് ദുരൂഹത ഉയര്‍ത്തുകയാണ്.

പുലര്‍ച്ചെയോടെയാണ് കാറിനു തീപിടുച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ യുവവ്യവസായിയായ അശോക്നഗര്‍ സ്വദേശി മുഹമ്മദ് റിസ്വാന്റെ മൃതദേഹമാണ് സ്വന്തം ആഢംബരക്കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച പോലീസാണ് റിസ്വാനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

ഉത്തര്‍പ്രദേശ് ഹൈവേയില്‍ അലിഗഡ്-ഇറ്റ റോഡില്‍ നിന്നാണ് കണ്ടെത്തുന്നത്. കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് മൃതദേഹം കിടന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button