ലാഹോർ: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിനെ വധിക്കാൻ വിദേശ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് ആഭ്യന്തരമന്ത്രാലയത്തിനു പാക്കിസ്ഥാൻ കത്തെഴുതി.സയിദിനെ വധിക്കാൻ നിരോധിത ഭീകര സംഘടനയിലെ രണ്ടു പേർക്ക് വിദേശ രഹസ്യാന്വേഷണ ഏജൻസി എട്ടു കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനു ലഭിച്ചിട്ടുള്ള രഹസ്യവിവരം.
ജമാ അത്ത് ഉദ്ദവ മേധാവിയായ സയിദ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്. കഴിഞ്ഞ മാസം പാക് ആഭ്യന്തരമന്ത്രായലം സയിദിന്റെ വീട്ടുതടങ്കൽ 30 ദിവസത്തേക്കു കൂടി നീട്ടി. 2014 ജൂണിൽ യുഎസ് ഹാഫിസ് സയിദ് നേതൃത്വം നൽകുന്ന ജമാ അത്ത് ഉദ്ദവയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു
Post Your Comments