
പ്രമുഖ ഇ വാലറ്റ് സ്ഥാപനത്തിന്റെ സ്റ്റോക്കിസ്റ് എന്ന വ്യാജേന ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ആളെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ആന്ധ്രാ പ്രദേശിലെ കാക്കിനടയിൽ നിന്ന് അറസ്റ്റ് ചെയ്തു.സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുടെ പരാതിയിന്മേൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആന്ധ്രാ പ്രദേശ് സ്വദേശി ടല്ലിസെട്ടി വരപ്രസാദിനെ അറസ്റ്റ് ചെയ്തത്.സമാനരീതിയിൽ തട്ടിപ്പു കേസുകൾക്ക് ജമ്മു കാശ്മീർ ,മിസോറം ,ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ പോലീസ് വര്ഷങ്ങളായി ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു .
Post Your Comments