
മദ്യത്തിനു ലഹരി വര്‍ധിപ്പിക്കാനായി യുവാക്കള്‍ ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് പോലീസ് വെളിപ്പെടുത്തി. സാധാരണ ഗതിയില്‍ മാരാകമായ പല വസ്തുക്കളും ചേര്‍ത്താണ് മദ്യത്തിനു ലഹരി കൂട്ടുന്നത്. പക്ഷേ പോലീസ് കണ്ടെത്തിയത് ഇപ്പോള്‍ യുവാക്കാള്‍ ഇതിനായി കഫ് സിറപ്പ് ഉപയോഗിക്കുന്നതായിട്ടാണ്. സംഭവം പോലീസിനെ ഞെട്ടിച്ചു.
ഈ കഫ് സിറപ്പ് അലര്‍ജി, കഫകെട്ട്, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്. ഇതു മദ്യത്തിന്റെ ഒപ്പം ചേര്‍ത്ത് കഴിച്ചാണ് ഇവര്‍ ലഹരികൂട്ടുന്നത് എന്നും പോലീസ് വ്യക്തമാക്കി.
കാടുപിടിച്ച് കിടന്ന ചെട്ടികുളങ്ങരയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പോലീസ് അനവധി കഫ്സിറപ്പ് കുപ്പികളാണ് കണ്ടെത്തിയത്. കഫ്സിറപ്പും മദ്യവുമായി ചേര്‍ത്ത് കഴിച്ചു കൊണ്ടിരുന്ന യുവാക്കള്‍ പോലീസിനെ കണ്ടു ഓടി രക്ഷപെട്ടു.
Post Your Comments