Latest NewsInternationalNews Story

സ്വന്തം മക്കളെ വിവാഹം ചെയ്ത ഒരമ്മയുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നത്.

ഒക്ലഹോമ: സ്വന്തം മക്കളെ വിവാഹം ചെയ്ത ഒരമ്മയുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നത്. അമേരിക്കയിൽ 44 കാരിയായ പട്രീഷ സ്പാന്‍ എന്ന യുവതിയാണ് 18 കാരനായ മകനെയും 26 കാരിയായ മകളെയും വിവാഹം ചെയ്തത്. കേട്ടാൽ വിശ്വാസയോഗ്യമല്ലെന്നു തോന്നിയേക്കാം പക്ഷേ സംഭവം സത്യമാണ്.

2008ല്‍ 18 വയസായ മകനെ ഈ ‘അമ്മ ആദ്യം വിവാഹം ചെയ്‌തു. അമ്മയെ വിവാഹം കഴിക്കാൻ പാടില്ലെന്ന് തിരിച്ചറിഞ്ഞ മകൻ പിന്നീട് അമ്മയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തി. ശേഷം മാർച്ചിൽ 26 കാരിയായ മകഹ മിസ്റ്റി സ്പാന്നിനെ പട്രീഷ വിവാഹം കഴിച്ചു.

 കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി  മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഈ സംഭവം പുറം ലോകം അറിഞ്ഞത്. “അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് തന്നെ വിശ്വസിപ്പിച്ചു. അഭിഭാഷകരെ കണ്ട് വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമല്ലെന്ന അമ്മയുടെ ഉറപ്പിലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചതെന്ന്” മിസ്റ്റി കോടതിയിൽ പറഞ്ഞു.

ഒക്ലഹോമയില്‍ രക്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായതിനാൽ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ഇത്രയും ശിക്ഷ മിസ്റ്റിക്ക് അനുഭവിക്കേണ്ടി വരില്ല. പ്രത്യേക നിയപ്രകാരം രണ്ട് വര്‍ഷം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി കോടതിയില്‍ പിഴയടച്ച്‌ നല്ല നടപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ശിക്ഷ കോടതി റദ്ദാക്കും. അതോടപ്പം തന്നെ മക്കളെ വിവാഹം കഴിച്ചതിലൂടെ കുറ്റക്കാരിയായ അമ്മയ്ക്കെതിരെയുള്ള വിചാരണ ജനുവരിയില്‍ തുടങ്ങുമെന്നും കോടതി അറിയിച്ചു.

ഇവരെ രണ്ടു പേരെ കൂടാതെ ഒരു കുട്ടി കൂടി പട്രീഷക്ക് ഉണ്ട് എന്നാൽ രക്ഷാകര്‍തൃ ചുമതല പട്രീഷയ്ക്ക് നഷ്ടമായിരുന്നതിനാൽ പിന്നീട് മുത്തശ്ശിയായിരുന്നു മൂന്ന് കുട്ടികളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതേസമയം എങ്ങനെയാണ് രക്ഷകര്‍തൃസ്ഥാനം പട്രീഷ്യയ്ക്ക് നഷ്ടമായതെന്ന കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button