Latest NewsKeralaNews

ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങൾ എത്തിയത് ഇങ്ങനെ: നോമിനി ഇവർ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളെത്തിയത് സൊസൈറ്റി വഴിയാണെന്ന് റിപ്പോർട്ട്. അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഈ തുകയെന്നാണ് വിലയിരുത്തൽ.

മരണസയത്ത് പാപ്പുവിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് ലഭിച്ച പാസ്ബുക്കിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പാപ്പുവിന്റെ അക്കൗണ്ടില്‍ 3.42 ലക്ഷം രൂപ ബാക്കിയുണ്ടെന്ന് കണ്ടെത്തിയത്. അശമന്നൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എന്‍ സരോജിനിയമ്മയാണ് നോമിനി. പാപ്പുവിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിച്ചു.

ചെറുകുന്നത്തെ വീട്ടില്‍ അന്ത്യോപചാരകര്‍മങ്ങള്‍ക്കുശേഷം നഗരസഭയുടെ ശാന്തിവനം ശ്മശാനത്തിലാണ് സംസ്ക്കരിച്ചത്. പിതാവിന് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ മകള്‍ ദീപ എത്തിയിരുന്നെങ്കിലും ഭാര്യ രാജേശ്വരി എത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button