Latest NewsNewsInternational

ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരണമില്ലാത്ത അത്ഭുത നക്ഷത്രം കണ്ടെത്തി

ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരണമില്ലാത്ത അത്ഭുത നക്ഷത്രം കണ്ടെത്തി. നക്ഷത്ര മരണത്തെ സംബന്ധിച്ച നിലവിലെ ധാരണകള്‍ മാറ്റിമറിച്ചാണ് സൂപ്പര്‍നോവയുടെ സ്ഫോടനം. സാധാരണഗതിയില്‍ പൊട്ടിത്തെറിക്ക് ശേഷം നൂറ് ദിവസത്തോളം കഴിയുമ്പോള്‍ സൂപ്പര്‍ നോവ മങ്ങിത്തുടങ്ങും.

എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് കണ്ടെത്തിയ ഐ പി ടി എഫ് 14 എല്‍ എസ് എന്ന സൂപ്പര്‍നോവ പൊട്ടിത്തെറിയെത്തുടര്‍ന്ന് മങ്ങിയശേഷം വീണ്ടും തിളങ്ങുന്നതാണ്ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. കാലിഫോര്‍ണിയ ലാസ് കുംബ്രസ് വാനനിരീക്ഷണകേന്ദ്രമാണ് അപൂര്‍വപ്രതിഭാസം നിരീക്ഷിച്ചത്. നേച്ചര്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

ഒന്നിലധികം തവണ പൊട്ടിത്തെറിക്കുകയും മരണത്തെ അതിജീവിക്കുകയും ചെയ്ത നക്ഷത്രമാണ് കണ്ടെത്തിയതെന്നും ജേര്‍ണലില്‍ പറയുന്നു. ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം നിരീക്ഷിക്കുന്നതെന്ന് നാസാ ഗവേഷകന്‍ അയാര്‍ അര്‍കാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button