പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിലെ സ്വകാര്യ ഫാർമസി കോളജിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ശ്രമം. ഒരാൾ കൈഞരമ്പു മുറിക്കുകയും മറ്റു രണ്ടുപേർ അഞ്ചുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചും കോളജിൽ രാഷ്ട്രീയമായി സംഘടിക്കാൻ അനുവദിക്കാതെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി.
ഹാറൂൺ യൂസഫ് എന്ന വിദ്യാർഥിയാണ് രാവിലെ കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഖിൽ ചന്ദ്രൻ, അതുൽ എന്നീ വിദ്യാർത്ഥികളാണ് കെട്ടിടത്തിനു മുകളിലുള്ളത്. മാനേജ്മെന്റും അദ്ധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പെഴുതിയിട്ടുണ്ട്.
Post Your Comments