കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാടുമായി ശശി തരൂര്‍ എംപി രംഗത്ത്. കേരളത്തില്‍ ഹര്‍ത്താല്‍ വഴി വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. പ്രതിവര്‍ഷം രണ്ടായിരം കോടി രൂപയാണ് ഇതു കാരണം സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്നത്. കൊച്ചിയില്‍ ടൈകോണ്‍ സംരംഭകത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഹര്‍ത്താല്‍ സജീവമായ ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം 65 ഹര്‍ത്താലുകള്‍ നടന്നു കഴിഞ്ഞു. ഹര്‍ത്താല്‍ പോലെയുള്ള സമരമാര്‍ഗങ്ങളില്‍ മാറ്റം ആവശ്യമാണ്. ഇതിനു രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments