കോടികൾ തട്ടിയെടുത്ത നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ പ്രമുഖ ഒപ്റ്റിക്കൽസ് ഉടമയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
റോസ് ഒപ്റ്റിക്കൽസ് ഉടമ പ്രകാശിനെയാണ് ചോദ്യം ചെയ്തത്. പ്രകാശിന്റെ മകനും റോസ് ഒപ്റ്റിക്കൽസ് എം ഡി യുമായ ജ്യോതിഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
തൃശൂരിലെ സ്വകാര്യ ചിട്ടി കമ്പനിയിൽ പ്രകാശിനുള്ള അഞ്ചു കോടി രൂപ വായ്പ എടുത്തപ്പോൾ നിർമൽ കൃഷ്ണ ചിട്ടി കമ്പനി ഉടമ നിർമ്മലന്റെ പേരിലുള്ള സ്വത്താണ് ജാമ്യമായി നൽകിയെതെന്ന് ഇയാൾ മൊഴി നൽകി.എന്നാൽ ഒന്നരക്കോടി രൂപ മാത്രമാണ് തിരിച്ചടച്ചത്.തിരിച്ചടവ് മുടങ്ങിയതോടെയാണ് ചിട്ടി കമ്പനി കേസ് നൽകിയത്.അഞ്ചുകോടി രൂപയും നിര്മലിനു വേണ്ടിയാണോ എടുത്തത്തതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നിര്മലിനു പകുതി ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് റോസ് ഒപ്റ്റിക്കൽസ്. അതുകൊണ്ടു തന്നെ നിർമ്മലിന്റെ മറ്റു സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രകാശിനും മകനും അറിയാമായിരിക്കും എന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ ഈ ചോദ്യം ചെയ്യൽ .
Post Your Comments