KeralaLatest NewsNews

ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരം: കെ.സുരേന്ദ്രന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട തന്നെ ഒരാള്‍ ബ്‌ളാക്ക് മെയില്‍ ചെയ്തിട്ടുണ്ട് എന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ബ്‌ളാക്ക് മെയിലിംഗിനു വിധേയമായി എന്നത് വലിയ പ്രശ്‌നമാണ്. ഉമ്മന്‍ചാണ്ടിയെ ബ്‌ളാക്ക് മെയില്‍ ചെയ്ത വ്യക്തി ആരാണ്. ഇതു വഴി എന്തു നേട്ടമാണ് അയാള്‍ നേടിയത്. വെളിപ്പെടുത്തല്‍ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യുന്നില്ല. ഇക്കാര്യം അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷണത്തിനു വിധേയമാക്കണമെന്നും കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ പ്രശ്‌നത്തില്‍ ഒരാള്‍ തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്തിട്ടുണ്ട് എന്ന് പരസ്യമായി വെളിപ്പെടുത്തിയ വിഷയം അതീവ ഗുരുതരമാണ്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടായിരുന്ന ഒരാള്‍ അതും സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ബ്‌ളാക്ക് മെയിലിംഗിനു വിധേയമായി എന്നത് ഒരു നിസ്സാര പ്രശ്‌നമല്ല. ആരാണ് മുഖ്യമന്ത്രിയെ ബ്‌ളാക്ക് മെയില്‍ ചെയ്തത്? ഇതുവഴി എന്താണ് അയാള്‍ നേടിയത്? സോളാര്‍ കേസ്സില്‍ ടീം സോളാറിനെ വഴിവിട്ടു സഹായിച്ചു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസ്സ്. അപ്പോള്‍ ഈ ബ്‌ളാക്ക് മെയിലിംഗ് സംസ്ഥാനത്തെ ബാധിക്കുന്ന ഒരു കുററകൃത്യവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തം. ഇനി ഇതൊരു നിയമപ്രശ്‌നമാണ്. ബ്‌ളാക്ക് മെയിലിംഗിലൂടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് വഴിവിട്ട കാര്യങ്ങള്‍ നേടുന്നത് ഒരു കുററമല്ലേ? വെളിപ്പെടുത്തല്‍ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യുന്നില്ല? പിണറായി വിജയന്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട്? ഇക്കാര്യം അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷണത്തിനു വിധേയമാക്കണം. ഉമ്മന്‍ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button