കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി പി എം നേതാവുമായ ഒ.കെ വാസുവിന്റെ മകൻ ഒ.കെ ശ്രീജിത്ത് ബി ജെ പിയിൽ ചേര്‍ന്നു. ശ്രീജിത്തിനെ കൂടാതെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ കേളോത്ത് പവിത്രന്‍റെ സഹോദരൻ കേളോത്ത് ബാലന്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച വസന്തയും എന്നിവരും ബി.ജെ.പി അംഗങ്ങളായി. ഇന്നലെ വൈകിട്ട് പൊയിലൂരിൽ നടന്ന പരിപാടിയിലാണ് ശ്രീജിത്തും കുടുംബാംഗങ്ങളും ബി ജെ പിയിൽ ചേർന്നത്.
എന്നാൽ മകന്‍ ഒരിക്കലും സി.പി.എമ്മില്‍ ചേര്‍ന്നിട്ടില്ലെന്ന് ഒ.കെ വാസു മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം പാര്‍ട്ടി മാറിയപ്പോള്‍ ശ്രീജിത്ത് വിദേശത്ത് ആയിരുന്നു. മകന്‍റെ സുഹൃത്തുക്കള്‍ ആര്‍.എസ്.എസുകാരാണ്. അംഗത്വമില്ലാത്ത ആള്‍ എങ്ങനെ സി.പി.എം പ്രവര്‍ത്തകനാകും. കുടുംബ കലഹം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഒ.കെ വാസു ആരോപിച്ചു. കൂടാതെ ഓ കെ വാസുവിന്റെ മകളും താൻ പാർട്ടി മാറിയിട്ടില്ലെന്ന് വ്യക്തമാക്കി.
ബി.ജെ.പിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒ.കെ വാസുവും കെ. അശോകനും അടക്കമുള്ളവര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്.പാര്‍ട്ടിയിലേക്ക് തിരികെ വന്നവരെ സെന്‍ട്രല്‍ പൊയിലൂരില്‍ ബിജെപി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഒ.കെ.വാസുവിന്റെ ശരീരം മാത്രമാണ് സിപിഐ.എമ്മിനൊപ്പമുള്ളതെന്നും മനസ്സ് ബിജെപി.ക്കൊപ്പമാണെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
“സ്ഥാനമാനങ്ങള്‍ നല്കി സന്തോഷിപ്പിച്ച് നിര്‍ത്തിയവരെല്ലാം തിരിച്ചുവരും. രാഷ്ടീയമായി നേരിടാന്‍ സാധിക്കാത്തതുകൊണ്ടാണ് പി.ജയരാജന്‍ പൊലീസിനെ ബിജെപി.ക്കെതിരെ ഉപയോഗിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments