വികസിത രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ രോഗപരിശോധനയ്ക്ക് ഡോക്ടർമാർ എടുക്കുന്ന സമയം രണ്ട് മിനിട്ടെന്നു റിപ്പോർട്ട്. ലോകജനസംഖ്യ വെച്ച് കണക്കാക്കുമ്പോൾ രോഗികളുടെ പ്രാഥമിക പരിശോധനയ്ക്ക് ഡോക്ടർമാർ അഞ്ചുമിനിറ്റിൽ താഴെ സമയമാണ് എടുക്കുന്നതെന്ന് ബ്രിട്ടിഷ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സമയക്കുറവ് രോഗികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു. ഇവരുമായുള്ള ആശയവിനിമയ കുറവ് മരുന്നുകളുടെ അമിത ഉപയോഗത്തിന് ഇടയാക്കുമെന്നും ഡോക്ടർമാരുടെ ചികിത്സാജീവിതത്തിന് മങ്ങലേൽക്കുന്നതിനും സമയക്കുറവ് കാരണമാകുന്നെന്ന് പഠനം ചൂണ്ടി കാട്ടുന്നു.
67 രാജ്യങ്ങളിലെ 2.85 കോടി രോഗപരിശോധന കണക്കുകൾ വിശദമായി പഠിച്ചത്തിലൂടെ രോഗ പരിശോധനയുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമാണ് ഗവേഷകർ കണ്ടെത്തിയത്. ബംഗ്ലാദേശിൽ 48സെക്കന്റ് സമയം ഡോക്ടർമാർ പരിശോധാനയ്ക്കായി ചിലവിടുമ്പോൾ സ്വീഡനിൽ 22.5 മിനിറ്റാണ് പരിശോധനക്കായി ചെലവിടുന്നത്. അതായത് വികസിത രാജ്യങ്ങളിലെ പരിശോധന സമയം ദിവസേന കൂടി വരുമ്പോൾ ദരിദ്രരാജ്യങ്ങളിൽ ഇത് കുറയുകയാണെന്നും പഠനം നമ്മുക്ക് മനസിലാക്കി തരുന്നു. പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ കൂടി വരുന്ന അവസരത്തിൽ ജനസംഖ്യ വർദ്ദിച്ച് വരുന്ന സാഹചര്യം രോഗ പരിശോധന സമയം കുറയുവാൻ കാരണമാകുന്നു
Post Your Comments