KeralaLatest NewsNews

ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍

എടത്വ•ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടകോന്നി സ്വദേശിയായ സതീഷ്‌ (23) ആണ് പിടിയിലായത്.

സംഭവം ഇങ്ങനെ, സംഭവ ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തിനെ തിരക്കി സതീഷ്‌ ഏഴു മണിയോടെ സുഹൃത്തിന്റെ വീട്ടിലെത്തി. ഈ സമയം വീട്ടില്‍ സുഹൃത്തിന്റെ വിധവയും 38 കാരിയുമായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന്‍ സ്ഥലത്തില്ല എന്ന് പറഞ്ഞെങ്കിലും ഇയാള്‍ പോകാന്‍ കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്നു. ഇതിനിടെ കുടിക്കാന്‍ വെള്ളം വേണമെന്ന് അറിയിച്ചു. വെള്ളവുമായി ഇറങ്ങി വന്ന കൂട്ടുകാരന്റെ അമ്മയെ സതീഷ്‌ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പിന്നീട് സ്ത്രീ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ എടത്വയില്‍ നിന്നാണ് സതീഷ്‌ പിടിയിലായത്. ഇവിടെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് സതീഷ്‌. സംഭവത്തിന്‌ ശേഷം രണ്ട് ദിവസം പാടത്തോട് ചേർന്നുള്ള മോട്ടോർപുരയിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button