അബുദാബി: വിവിധ സംസ്കാരങ്ങളുടെ പെരുമ അറിയിച്ച് കാഴ്ചയുടേയും അറിവിന്റെയും ലോകത്തേക്ക് കൈപിടിക്കാന്‍ അബുദാബിയില്‍ ലൂവ്ര് മ്യൂസിയം തുറന്നു. ഈ മാസം 11 മുതലാണ് പൊതുജനങ്ങളെ മ്യൂസിയത്തിലേക്ക് പ്രവേശിപ്പിക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമ, അലക്സാണ്ടറിന്റെ അര്‍ധകായ ശില്പം തുടങ്ങിയ ചരിത്രം വിളിച്ചോതുന്ന കാഴ്ചകള്‍ ഏറെയുണ്ട്. അറുനൂറോളം കലാസൃഷ്ടികളില്‍ ഇന്ത്യന്‍ പ്രാതിനിധ്യമായി നടരാജവിഗ്രഹവും മ്യൂസിയത്തില്‍ ഉണ്ട്.
ചരിത്രം ഉറങ്ങുന്ന ലൂവ്ര് മ്യൂസിയത്തില്‍ ലോകത്തിലെ പ്രശസ്ത കലാകാരന്മാരുടെ വിഖ്യാത സൃഷ്ടികളും അമൂല്യമായ പുരാവസ്തുക്കളും കൊണ്ട് സമ്പന്നമാണ്. വാസ്തുശില്പ വിദ്യയില്‍ നിര്‍മിച്ച മ്യൂസിയം വേറിട്ട കലാസൃഷ്ടിയാണ്. പ്രശസ്ത ഫ്രഞ്ച് ശില്പി ജീന്‍ നുവെല്‍ രൂപകല്പന ചെയ്ത മ്യൂസയം വലിയ കൂടയുടെ ആകൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മേല്‍ക്കൂരയിലൂടെ താഴേക്കിറങ്ങുന്ന വെളിച്ചം മ്യൂസിയത്തിന്റെ ചുമരുകളില്‍ മനോഹര പ്രകാശവിന്യാസം ഒരുക്കുന്നു. റെയിന്‍ ഓഫ് ലൈറ്റ് എന്നാണ് ശില്പി ഈ കാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Post Your Comments