Latest NewsKeralaNews

ഡി​പ്പോ​യി​ല്‍ തി​രി​മ​റി ന​ട​ത്തിയ ക​ണ്ട​ക്ടറെ പോലീസ് പിടികൂടി

മ​ല​പ്പു​റം: ഡി​പ്പോ​യി​ല്‍ തി​രി​മ​റി ന​ട​ത്തിയ ക​ണ്ട​ക്ടറെ പോലീസ് പിടികൂടി. മ​ല​പ്പു​റം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യിലാണ് ക​ണ്ട​ക്ട​ര്‍ സാമ്പത്തിക തി​രി​മ​റി ന​ട​ത്തി പ​ണം ത​ട്ടി​യത്. കോ​ട്ട​യം മ​റ്റം​ക​ര ക​രി​മ്പ​നി കി​ഴ​ക്കേ​മു​റി​യി​ല്‍ രാ​ജേ​ഷ് രാ​ധാ​കൃ​ഷ്ണ (29)നെ​യാ​ണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. മ​ല​പ്പു​റം പോ​ലീ​സി​ലെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാഡിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

മ​ല​പ്പു​റം ഡി​പ്പോ​യി​ൽ 2013-14 വ​ര്‍​ഷ​ത്തിലാണ് രാജേഷ് ജോലി ചെയ്തത്. ക​ള​ക‌്ഷ​ന്‍ സംബന്ധിച്ച് ഇദ്ദേഹം ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി. ഇങ്ങനെ അനവധി ദിവസങ്ങളില്‍ രാജേഷ് കൃത്യമായി ക​ള​ക‌്ഷ​ന്‍ തു​ക ഡി​പ്പോ​യി​ല്‍ നല്‍കയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​തർ മ​ല​പ്പു​റം പോ​ലീ​സിനു 2015 ൽ പ​രാ​തി നല്‍കി. പോലീസ് അറസ്റ്റ് ചെയുന്ന സാഹചര്യം വന്നപ്പോൾ അന്നു രാ​ജേ​ഷ് മുങ്ങി. ഇദ്ദേഹത്തെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടിരുന്നു. രണ്ടു വർഷമായി ഒളവിൽ കഴിയുകയായിരുന്നു രാജേഷ്. ഇദ്ദേഹത്തെ എറണാകുളത്ത് നിന്നുമാണ് പോലീസ് പിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button