Latest NewsKerala

വീട്ടുവളപ്പിലെ കിണറ്റില്‍ അമ്മയും മകളും മരിച്ച നിലയിൽ

ചിറ്റൂർ ; വീട്ടുവളപ്പിലെ കിണറ്റില്‍ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂര്‍ കേണംപുള്ളിയില്‍ വില്‍പന നികുതി വകുപ്പ് ജീവനക്കാരനായ സുരേഷിന്റെ ഭാര്യ ജയന്തി (38), മകള്‍ അക്ഷര (17)യാണ് മരിച്ചത്. സുരേഷിനു ചൊവ്വാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്ന ദിവസം ജയന്തിയും മകൻ അക്ഷയും അക്ഷരയുമാണ്  വീട്ടിൽ ഉണ്ടായിരുന്നത്.

ഇവരോടപ്പം ഉറങ്ങാൻ കിടന്ന മകൻ ഇടയ്ക്ക് എഴുന്നേറ്റപ്പോൾ അമ്മയേയും സഹോദരിയെയും കണ്ടില്ല. ഉടൻ സുരേഷിനെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാര്‍ വീട്ടിലും സമീപങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസിൽ വിവരമറിയിച്ചു. വീട്ടിലെത്തിയ പോലീസ് വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി പരിശോധിച്ചതില്‍ ജയന്തിയും അക്ഷരയും പുറത്തു പോയിട്ടില്ലെന്നു കണ്ടെത്തുകയും അഗ്നിശമനസേനയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

കുടുംബ വഴക്കിനെ തുടർന്ന് ജന്മനാ മാനസിക വളര്‍ച്ചയില്ലാത്ത അക്ഷരയെ ഒപ്പംകൂട്ടി ജയന്തി ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button