മുംബൈ: ഓടിക്കൊണ്ടിരുന്ന മുംബൈ മോണോറെയില്‍ ട്രെയിനിന്റെ കോച്ചുകള്‍ അഗ്നിക്കിരയായി.ചെമ്ബൂരിലെ മൈസൂര്‍ കോളനി സ്റ്റേഷന് സമീപത്തുവെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണു അപകടം ഉണ്ടായത്. തുടര്‍ന്ന് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി തീയണക്കുകയായിരുന്നു. കോച്ചുകളില്‍ യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പുലര്‍ച്ചെ അഞ്ചു മണിമുതല്‍ അര്‍ദ്ധരാത്രിവരെയാണ് ചെമ്ബൂരില്‍ നിന്നും വഡാല സ്റ്റേഷന് വരെയാണ് മോണോറെയില്‍ സര്‍വീസുള്ളത്.
Post Your Comments