മുംബൈ: ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ വ്യക്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. റെസ്റ്റോറന്റ് ജീവനക്കാരനാണ് ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ യുവാവിനു നേരെ അതിക്രൂരമായ ഈ പെരുമാറ്റം നടത്തിയത്. മുംബൈയിലെ ഉല്ലാസ്നഗറിലെ ചൈനീസ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി എത്തിയ യുവാവ് ഈ ഭക്ഷണം മോശമാണെന്നു പറഞ്ഞു. ഇതു കൂടാതെ വിലയുടെ കാര്യത്തിലും യുവാവ് തർക്കിച്ചു. ഇതിൽ പ്രകോപിതനായ റെസ്റ്റോറന്റ് ജീവനക്കാരൻ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സിസിടിവിയിൽ നിന്നും കണ്ടെത്തിട്ടുണ്ട്
ആക്രമണത്തിൽ യുവാവിനു സാരമായി പൊള്ളലേറ്റു. മുഖത്താണ് കൂടുതലായി പൊള്ളലേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു റസ്റ്റോറന്റ് ജീവനക്കാരെ പിടികൂടിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.
#WATCH:Owner of a roadside eatery threw hot oil on a customer who complained about the food served, in Maharashtra’s Ulhasnagar. 2 arrested pic.twitter.com/ypsfVKHRGn
— ANI (@ANI) November 9, 2017
Post Your Comments