USALatest NewsNewsIndiaInternational

മത സ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ?

മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഏതൊരു പ്രവൃത്തിയും രാജ്യത്ത് നടത്തുന്നതിന് ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും പിന്തുടരേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളും വിവേചനവും കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒക്ക് 5 ലക്ഷം ഡോളര്‍ ഗ്രാന്റ് അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് പ്രഖ്യാപിച്ചത്. വന്‍തോതിലുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് എന്‍.ജി.ഒക്ക് ഗ്രാന്റ് നല്‍കുക. ഗ്രാന്റിന് താല്‍പര്യമുള്ള എന്‍.ജി.ഒകള്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഗ്രാന്റ് പ്രഖ്യാപിച്ച അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു.

ഇന്ത്യക്കുപുറമെ ഇതുപോലെയുള്ള ഗ്രാന്റ് ശ്രീലങ്കക്കും നല്‍കും. വിവേചനകരമായ പബ്ലിക് മെസേജുകളെ ചെറുത്തുതോല്‍പിക്കുന്ന പോസിറ്റീവ് മെസേജുകള്‍ അടക്കമുള്ള കര്‍മ്മ പരിപാടികളാണ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഗ്രാന്റ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത്. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ സംരക്ഷണത്തെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകരെയും പൗര സമൂഹത്തെയും ബോധവത്കരണം നടത്തുക എന്നിവയും ഉള്‍പ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button