കൊച്ചി: പീഡനത്തിന് ശേഷം മലയാളി യുവതിയെ ആ ദൃശ്യങ്ങൾ കാട്ടി നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പത്തനം തിട്ട സ്വദേശിയായ യുവതിയെ ബംഗളൂരുവില്‍വെച്ച് പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്ലീം യുവാവ് ആണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയത്.
ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മതം മാറ്റിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. മതം മാറ്റിയ ശേഷം തന്നെ സൗദിയില്‍ എത്തിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ടാണ് നാട്ടിലെത്തിയത് എന്നും യുവതി പറയുന്നു.
Post Your Comments