അനധികൃത ഇടപാടുകള്‍ കണ്ടെത്താന്‍ ‘ക്ലീന്‍ മണി ഓപ്പറേഷന്‍’ എന്ന പേരില്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ പരിശോധന.
ശശികലയുടെയും ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്നലെ രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ശശികലയ്ക്ക് 81 ശതമാനം ഓഹരിയുള്ള ജയ ടിവിയുടെ ഓഫീസും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റും ഇതില്‍പ്പെടും.ചെന്നൈ, തിരുച്ചി, ഈറോഡ്, കോയമ്ബത്തൂര്‍, തഞ്ചാവൂര്‍, നീലഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരേസമയമാണ് പരിശോധന ആരംഭിച്ചത്.വലിയ പോലീസ് സന്നാഹത്തോടെയായിരുന്നു പരിശോധനകള്‍.
ചെന്നൈയില്‍ ജയ ടിവിയുടെ കേന്ദ്ര ഓഫീസിനു പുറമെ മാനേജിങ് ഡയറക്ടര്‍ ശശികലയുടെ മരുമകന്‍ വിവേക് ജയറാമിന്റെ വീട്ടിലും പരിശോധന നടത്തി. മാവിസ് സാറ്റ്കോം ലിമിറ്റഡ് ആണ് ജയ ടിവിയുടെ ഉടമസ്ഥര്‍. ജാസ് സിനിമാസ്, സിഗ്നെറ്റ് എക്സ്പോര്‍ട്സ് എന്നീ സ്ഥാപനങ്ങളും ശശികലയുടെ ബന്ധുക്കളുമാണ് മറ്റ് ഓഹരിയുടമകള്‍. ശശികലയുടെ അനന്തിരവന്‍ ടി.ടി.വി. ദിനകരന്റെ ചെന്നൈയിലും മന്നാര്‍ഗുഡിയിലുമുള്ള വീടുകളിലും ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലെ വീട്ടിലും പരിശോധന നടത്തി.
Post Your Comments