KeralaLatest NewsNews

പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്കെതിരെ ആക്രമണം

ബോംബേറ് കേസിലെ പ്രതിയെ പിടിക്കാന്‍ വന്ന പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളിലെ പ്രതിയായ കണ്ണൂര്‍ കൂത്തുപറമ്ബിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പിടിക്കാനെത്തിയ കതിരൂര്‍ എസ്.ഐയെയും സംഘത്തിനെയുമാണ് സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിഖില്‍, ബൈജു എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെ പിടിക്കാന്‍ സ്ഥാപനത്തിലെത്തിയ തങ്ങളെ ജീവനക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .സംഭവത്തില്‍ പരിക്കേറ്റ കൃഷ്ണവേണി, രോഹിത് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button