മുംബൈ: 399 രൂപയുടെ റീചാര്‍ജിനു 2,599 ക്യാഷ്ബാക്ക് ഓഫറുമായി ജിയോ. ജിയോയുടെ ഈ ഓഫര്‍ ഇതിനകം തന്നെ മറ്റു ടെലികോം കമ്പനികളെ ഞെട്ടിച്ചു. 399 രൂപയ്ക്കും അതിനു മുകളിലുള്ള തുകയ്ക്കു റീചാര്‍ജ് ചെയുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
ജിയോ പ്രൈം അംഗങ്ങള്‍ മാത്രമാണ് ഈ ഓഫര്‍ ബാധകം. ക്യാഷ്ബാക്കായി ലഭിക്കുന്നതില്‍ 1899 രൂപയ്ക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴിയുള്ള ഷോംപ്പിംഗിനു വേണ്ടിയാണ്. 300 രൂപ ക്യാഷ് ബാക്ക് വൗച്ചറാണ്. ഇതു കൂടാതെ 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും ലഭിക്കും.
ഈ ഓഫര്‍ നവംബര്‍ 10 മുതല്‍ 25 വരെയുള്ള റീചാര്‍ജുകള്‍ക്കു മാത്രമാണ് ലഭിക്കുക. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് ഇവ വഴി ഉത്പനങ്ങള്‍ വാങ്ങാന്‍ ഇതിലൂടെ സാധിക്കും. ജിയോ നല്‍കുന്ന ക്യാഷ് ബാക്ക് ഡിജിറ്റല്‍ വാലറ്റില്‍ എത്തും. ക്യാഷ്ബാക്ക് വൗച്ചര്‍ നവംബര്‍ 15നാണ് അവതരിപ്പിക്കുന്നത്. ഇതും വാലറ്റിലൂടെയാണ് ലഭിക്കുക.
Post Your Comments