പാറശാല: സഹോദരന്റെ വിവാഹപ്പിറ്റേന്ന് ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചക്കട പുല്ലുവെട്ടിയ വീട്ടില്‍ പ്രജീഷി(31) നെ ആണു പരുത്തിയൂര്‍ ഉദയ സ്റ്റേഡിയത്തിലെ ഗാലറിയുടെ മേല്‍ക്കൂരയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച സഹോദരന്‍ വിനേഷിന്റെ വിവാഹ സല്‍ക്കാര പരിപാടികളില്‍ പ്രജീഷ് പങ്കെടുത്തിരുന്നു. എന്നാല്‍ രാത്രി 10 മണിയോടെ കാണാതാവുകയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഉദയ സ്റ്റേഡിയത്തിലെ ഗാലറിയുടെ മേല്‍ക്കൂരയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ ഒരു കാല്‍ തറയില്‍ മുട്ടിനിന്നത് കൊലപാതകമാണെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. വീട്ടുകാര്‍ ഇതുസംബന്ധിച്ച് പൊഴിയൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറാണ് പ്രജീഷ്. ഭാര്യ: വിനീത. മകന്‍: ജുവാന്‍.
Post Your Comments