അബുദാബി ; വിവിധ രാജ്യങ്ങളിലെ വികസന പദ്ധതികൾക്ക് സഹായ വാഗ്ദാനവുമായി യുഎഇ. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഗതാഗതം, ഊർജം, കൃഷി, വെള്ളം, വൈദ്യുതി, ആരോഗ്യം, സാമൂഹ്യസേവനം എന്നീ കാര്യങ്ങൾക്കുള്ള വികസന പദ്ധതികൾക്കായി 87 രാജ്യങ്ങളിലെ 528 വികസന പദ്ധതികള്‍ക്കായി 80 ബില്യൻ ദിർഹത്തിലധികം ധനസഹായമാണ് യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ് നൽകുക.
വിദേശ സഹായ പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ യുഎഇ വിദേശ കാര്യ രാജ്യാന്തര സഹകരണ മന്ത്രാലയവും അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റും സംയുക്തമായി ചേർന്ന യോഗത്തിൽ ഡയറക്ടർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. “വിദേശ രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനൊപ്പം ദുരിതം പേറുന്ന സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം”.
”അധികാര നിർവ്വഹണം, വനിതകളുടെ പരിരക്ഷ, ഗതാഗതം നഗര പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, സാങ്കേതിക സഹകരണം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ധനസഹായത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. വിദേശ വികസന സഹായം അനുവദിക്കുന്നതിൽ ലോകത്തുതന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങമാണ് യുഎഇയെന്നും” അൽ സുവൈദി പറഞ്ഞു. യുഎഇയുടെ വിദേശ വികസന സഹായത്തിനായുള്ള ദേശീയ തലത്തിലുള്ള ഒരു സംരംഭമാണ് അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ്
Post Your Comments