ലക്‌നൗ : ട്രെയിനില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കും രണ്ടു കളിക്കാര്‍ക്ക് ഗുരുതരമായി പരിക്കേക്കുകയും ചെയ്തു. ചൊവാഴ്ച ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയില്‍ വെച്ച് ഒരുസംഘമാണ് ട്രെയിനില്‍ കയറി യാത്ര ചെയ്തുകൊണ്ടിരുന്ന ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും അടങ്ങുന്ന ടീമിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.
അക്രമച്ചതിനു ശേഷം ചെയിന്‍ വലിച്ചു വണ്ടി നിര്‍ത്തി അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ട്രെയിന്‍ ഡിയോറിയ ജില്ലയിലെത്തിയപ്പോള്‍ ചെറുപ്പക്കാരുടെ ഒരു സംഘം ഫുട്‌ബോള്‍ ടീം സഞ്ചരിച്ച റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി വടിയും ഹോക്കി സ്റ്റിക്കുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ബിഹാറിലെ സമസ്തിപൂറിലെ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് ഗോളിയോര്‍ബറോണി എക്‌സ്പ്രസ്സില്‍ മടങ്ങവെയാണ് ഫുട്‌ബോള്‍ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. മര്‍ദ്ദനമേറ്റ ഏഴു കളിക്കാരില്‍ ശ്രീവത്സവ, അന്‍ഷുമാന്‍ സോണി എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്. അക്രമ കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Post Your Comments