മുംബൈ : ജീവന് തിരിച്ചുകിട്ടാന്‍ മകന്റെ മൃതദേഹം പത്തുദിവസം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥന. കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി ബിഷപ്പായ സ്വന്തം പിതാവ്. മരണത്തിനുശേഷം മൃതദേഹം അടക്കം ചെയ്യാതെ ഇവര്‍ പള്ളിയില്‍വെച്ച് പ്രാര്‍ത്ഥനകള്‍ നടത്തി. ബിഷപ്പായ പിതാവിനാണ് അര്‍ബുദം ബാധിച്ച് മരിച്ച തന്റെ മകന് പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ തിരിച്ചു വരും എന്ന വിശ്വാസം ഉണ്ടായത്.
മഹാരാഷ്ട്രയിലെ അംബര്‍നാഥിലെ ജീസസ് ഫോര്‍ ഓള് നേഷന്‍സ് പള്ളിയിലാണ് സംഭവം നടന്നത്. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പതിനേഴു വയസുകാരനായ മികാഷ് നവ്ഹിസ് ഒക്ടോബര്‍ 27 നായിരുന്നു മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്കരിക്കാതെ അന്നുതൊട്ട് ഇവര്‍ പള്ളിയില്‍വെച്ച് പ്രാര്‍ത്ഥന നടത്തുകയായിരുന്നു.
സെപ്തംബര്‍ നാലിന് സമീപവാസികള്‍ ഇതേക്കുറിച്ച് പൊലീസിന് വിവരം നല്‍കിയിരുന്നു.പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ അത്ഭുതം സംഭവിച്ച് കുട്ടിയുടെ ജീവന് തിരിച്ചു കിട്ടും എന്നതായിരുന്നു പിതാവിന്റെ വിശ്വാസം. പൊലീസ് എത്തിയപ്പോള്‍ മകന്റെ സംസ്കാര ചടങ്ങുകളാണ് നടത്തുന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പൊലീസ് പോയതിനുശേഷം വീണ്ടും ഇവര്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം സംശയം തോന്നിയ പൊലീസ് വീണ്ടും എത്തിയപ്പോഴാണ് സംഭവം മനസിലായത്. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ മൃതദേഹം സംസ്കരിച്ചത്.
Post Your Comments