Latest NewsTechnology

ട്വിറ്റര്‍ ഉപയോഗിക്കുന്നവർക്കൊരു സന്തോഷ വാർത്ത

ട്വിറ്റര്‍ ഉപയോഗിക്കുന്നവർക്കൊരു സന്തോഷ വാർത്ത ഇനിമുതൽ ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം 140തിൽ നിന്നും 280 ആയി ട്വിറ്റർ വർധിപ്പിച്ചു. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ പല വിഷയങ്ങളും ചര്‍ച്ചയാകാറുള്ള ട്വിറ്ററില്‍ 140 അക്ഷരങ്ങള്‍ എന്ന പരിധി ഏറെ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. അതിനാൽ പുതിയ മാറ്റത്തോട് അനുകൂല പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്നും ട്വിറ്ററിന് ലഭിക്കുന്നത്.

ഇംഗ്ലീഷ് ഉള്‍പടെയുള്ള നിരവധി ഭാഷകള്‍ക്ക് 280 അക്ഷരങ്ങള്‍ എന്ന നിബന്ധന ട്വിറ്ററില്‍ ബാധകമാണെങ്കിലും അക്ഷരത്തില്‍ നിരവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എഷ്യന്‍ ഭാഷകളായ ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭാഷകള്‍ക്ക് ഈ പുതിയ അക്ഷര പരിധി ലഭ്യമാവില്ല. പുതിയ മാറ്റം ഇന്ന് മുതല്‍ ലഭ്യമാവുമെന്നാണ് വിവരം.

ചുരുങ്ങിയ വാക്കുകളിലൂടെ സന്ദേശങ്ങൾ പങ്കുവെക്കുന്ന മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് അക്ഷര പരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഉപയോക്താക്കളെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യമാണ് ട്വിറ്റർ ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button