ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് നഗരം എന്ന പദവി സ്വന്തമാക്കി ദുബായ്. കൂടാതെ ലോകനഗരങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ആറാമത്തെ നഗരവുമായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. യൂറോമോണിറ്റർ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഏഴാം സ്ഥാനത്ത് നിന്നാണ് ദുബായ് ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സന്ദർശകരുള്ള നഗരം ഹോങ് കോങ്ങ് ആണ്. ബാങ്കോക്ക്, ലണ്ടൻ, സിംഗപ്പൂർ, മക്കാവു, ദുബായ്, പാരീസ്, ന്യൂയോർക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
കഴിഞ്ഞവർഷത്തേക്കാളും ദുബായിലെ സന്ദർശകരുടെ എണ്ണത്തിൽ 11.2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ദുബായിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments