ന്യൂഡല്‍ഹി : ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു. അഴിമതിയും,കള്ളപ്പണവും ഇല്ലാതാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനം ലക്ഷ്യം കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി.സംശയകരമായ രീതിയില്‍ ആരംഭിച്ചിരുന്ന 18 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് നോട്ട് നിരോധനത്തിലൂടെ കണ്ടെത്താന്‍ സാധിച്ചത്.
2.89 ലക്ഷം രൂപ വരെ ഡിപ്പോസിറ്റ് ചെയ്യുന്നവരെ കുറിച്ച് അന്വേഷണങ്ങള്‍ വന്നതോടെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമായി.
സംശയകരമായി പ്രവര്‍ത്തിച്ചിരുന്ന 4,73,003 ഇടപാടുകള്‍ കണ്ടെത്താന്‍ സാധിച്ചു.നികുതി വെട്ടിച്ച് ശേഖരിച്ചിരുന്ന 29,213 കോടി രൂപ വെളിപ്പെടുത്തി. 16,000 കോടി രൂപയുടെ കള്ളപ്പണം ഉപയോഗ ശൂന്യമായി . നാണയ വിനിമയത്തില്‍ 21 ശതമാനം കുറവ് ഉണ്ടായി.
നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് നോട്ട്‌നിരോധനത്തിലൂടെ ഉണ്ടായത്.56 ലക്ഷം പേരാണ് പുതുതായി നികുതി അടച്ചു തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണവും വര്‍ധിച്ചു. 9.9 ശതമാനത്തില്‍ നിന്നും 24.7 ശതമാനത്തിലേക്കുള്ള വര്‍ദ്ധനവ്.
വ്യക്തിഗത ആദായ നികുതിയിലെ മുന്‍കൂര്‍ നികുതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41.79 ശതമാനം വര്‍ധിച്ചു. വ്യക്തിഗത ആദായ നികുതിയില്‍ സെല്‍ഫ് അസ്സസ്‌മെന്റ് നികുതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 34.25 ശതമാനമായിരുന്നു.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 3 ലക്ഷം കമ്പനികളാണ് നോട്ട് നിരോധനം മൂലം കണ്ടെത്താനായത്.കളളപ്പണമിടപാട് നടത്തിയിരുന്ന 2 ലക്ഷത്തില്‍ പരം വ്യാജ അക്കൗണ്ടുകളാണ് കടലാസ് കമ്പനികളുടെ പേരില്‍ കണ്ടെത്തിയത്.
വിപണിയില്‍ 800 കോടിയിലേറെ മൂല്യമുള്ള 400 ലേറെ ബിനാമി സ്വത്ത് ഇടപാടുകള്‍ കണ്ടെത്താനായി. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ 3 ലക്ഷം കോടിയായി വര്‍ദ്ധിച്ചു.
2016 ഒക്ടോബര്‍ വരെ 71.27 വരെയായിരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ 2017 മെയ്മാസമായപ്പോള്‍ 111.45 കോടിയായി ഉയര്‍ന്നു.
ഒരു കോടി തൊഴിലാളികളെയാണ് നോട്ട് നിരോധനത്തിനു ശേഷം ഇപിഎഫ്,ഇഎസ്‌ഐ പദ്ധതികളില്‍ അംഗമാക്കിയത്. 50 ലക്ഷത്തിലേറെ വരുന്ന തൊഴിലാളികള്‍ അവരുടെ വേതനം സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വഴി വാങ്ങുന്ന അവസ്ഥയിലേക്ക് സമൂഹത്തില്‍ മാറ്റം വന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments