കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വാട്ട്സ് ആപ്പിന് താത്കാലിക വിലക്ക്. ഈ വിലക്ക് മറ്റ് സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. നവംബര്‍ ഒന്നു മുതല്‍ 20 വരെയാണ് വിലക്കുണ്ടാകുകയെന്ന് അഫ്ഗാന് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിലക്കേര്‍പ്പെടുത്താന്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരാണ് നിര്‍ദേശം നല്‍കിയത്.
പുതിയ സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുകയാണ്. അതിനായാണ് വാട്സ് ആപ്പ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.താലിബാന്, ഐഎസ് ഭീകരര്‍ക്കിടയിലും വാട്സ് ആപ്പിന്റെ ഉപയോഗം വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments