കൊച്ചി: ഇടത് സർക്കാർ ഭരണത്തിൽ വന്നശേഷമുണ്ടായ ഏഴ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാർക്ക് ഹൈകോടതിയുടെ രൂക്ഷവിമർശനം . ഇൗ ആവശ്യമുന്നയിച്ച് തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയിട്ടുള്ള ഹർജി നവംബർ 13ന് പരിഗണിക്കാൻ മാറ്റിയിരിക്കെ മറ്റൊരു ഉപഹർജി നൽകിയതും ഇത് തീയതി നിശ്ചയിച്ച് മാറ്റിയിട്ടും വീണ്ടും തിങ്കളാഴ്ച കോടതിയുടെ പരിഗണനക്കെത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച് തിരക്കിട്ട് അന്തിമ റിപ്പോർട്ട് നൽകുന്നത് കേസിലെ ഇരകളുടെ ബന്ധുക്കൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാകുമെന്നും സി.പി.എം പ്രവർത്തകർ പ്രതികളായ കേസുകൾ പൊലീസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുകയാണെന്നും അതിനാൽ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും ട്രസ്റ്റ് ഹർജിയിൽ പറഞ്ഞിരുന്നു.
Post Your Comments