തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം വിഷയത്തിൽ നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. തന്‍റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയിലും തീരുമാനമെടുക്കുക നിയമോപദേശം കിട്ടിയതിന് ശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേസില്‍ എ.ജിയുടെ നിയമോപദേശം കിട്ടും വരെ കാത്തിരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. നിയമോപദേശം ലഭിച്ച ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യും. മന്ത്രിയുടെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. അതിനാണ് നിയമോപദേശം തേടിയതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments