തൃശ്ശൂര്‍: എക്‌സൈസ് തീരുവ കുറച്ച് ഒരുമാസം പിന്നിടും മുമ്പേ പെട്രാള്‍ ഡീസല്‍ വില പഴയനിരക്കിലേക്ക്. ഒരുമാസത്തിനിടെ ഒന്നരരൂപയിലധികമാണ് കൂടിയത്.
ഒക്ടോബര്‍ നാലിനാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്. അതുവഴി കേരളത്തില്‍ ലിറ്ററിന് രണ്ടുരൂപയിലധികം കുറഞ്ഞിരുന്നു. ഇതിനുശേഷം അഞ്ചുദിവസം ഇന്ധനവില ഉയരാതെ നിന്നു. പിന്നീട് അഞ്ചും പത്തും പൈസ വീതം ഉയര്‍ന്നു.
തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയും കൂടി. ഈ നില തുടര്‍ന്നാല്‍ എക്‌സൈസ് തീരുവ ഒഴിവാക്കും മുമ്പത്തെ നിലയിലേക്ക് ഇന്ധനവില വൈകാതെ എത്തിയേക്കും.
Post Your Comments