കോല്‍ക്കത്ത: നോട്ട് നിരോധനം വൻ അഴിമതിയാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതു അന്വേഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കും. ബിജെപിയുടെ ചില താത്പര്യ സംരക്ഷണത്തിനു വേണ്ടി നടത്തിയ നടപടിയാണ്. അതു വഴി അവർ കള്ളപ്പണം വെളിപ്പിച്ചു. ജനങ്ങളെ വഞ്ചിക്കാനാണ് ഇതിനെ കള്ളപ്പണത്തിനെതിരായ യുദ്ധമെന്നു വിശേഷിപ്പിക്കുന്നത്. ഈ നീക്കം വഴി ബിജെപിയുടെ നിയമപരമായഫണ്ടായി മാറി. ഇതു രാജ്യത്തെ അന്ധകാരത്തിലാക്കി.
വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം രാജ്യത്ത് തിരിച്ച് എത്തിയില്ല. മാത്രമല്ല പ്രായോഗികതയില്‍ നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്നും മമത കൂട്ടിച്ചേർത്തു.
Post Your Comments